രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ ജേതാവിന് സമ്മാനത്തുക പ്രഖ്യാപിച്ചു ബാബർ അസം..
രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ ജേതാവിന് സമ്മാനത്തുക പ്രഖ്യാപിച്ചു ബാബർ അസം..
പാകിസ്ഥാൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് ബാബർ അസം. നിലവിലെ പാകിസ്ഥാൻ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം നല്ല ഒരു മനുഷ്യൻ കൂടിയാണെന്ന് പല തവണ തെളിയിച്ചതാണ്. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ശേഷം കോഹ്ലിയുമായി സൗഹൃദം പങ്കിട്ടത് ഇതിനുള്ള ഉദാഹരണമാണ്.
ഇപ്പോൾ വീണ്ടും തന്റെ ആരാധകരുടെ മനം കവരുകയാണ് ബാബർ അസം.രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യ കോമൺവെൽത്ത് ഗെയിംസ് ഗോൾഡ് മെഡൽ ജേതാവിന് സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം. രണ്ട് മില്യൺ രൂപയാണ് താരം പ്രഖ്യാപിച്ച സമ്മാനതുക.
നൂഹ് ദാസ്ഥാഗിറിനാണ് പാകിസ്ഥാന്റെ കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളിൽ ആദ്യത്തെ സ്വർണം സ്വന്തമാക്കിയത്.ഭാരോദ്വഹനത്തിലാണ് താരം സ്വർണം സ്വന്തമാക്കിയത്.രാജ്യത്തിന്റെ അഭിമാനം ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് ബാബർ നൂഹിനെ പറ്റി പ്രതികരിച്ചു.
കൂടുതൽ കായിക വാർത്തകൾക്കായി "Xtremedesportes" ന്നേ പിന്തുടരുക.
Our Whatsapp Group